ബെത്‌ലഹേമിലെ മുയലുകൾ |Rabbit farm |full video | Farming contact 9526425054
Like 1 Dislike 0 Published on 7 Apr 2019
#bethlehemrabbitfarm
Fb page
https://www.facebook.com/bethlehemrabbitfarm/
മുയൽ വളർത്തലിൽ എന്റെ
പ്രായോഗിക അറിവുകൾ
കാണാൻ ഏറെ ചന്തമുള്ള മുയലുകളെ വളർത്തുന്നത് മനസിന് വളരെ ആനന്ദം നൽകുന്ന ഒരു കാര്യമാണ് കേട്ടോ. അലങ്കാരത്തിനായും ഇറച്ചിക്കായും ചർമ്മത്തിനായുമാണ് മുയലുകളെ വളർത്തുന്നത്. വലിയ മുതൽമുടക്കില്ലാതേ ഏതുപ്രായത്തിലുള്ളവർക്കും മുയൽ വളർത്തലിൽ ഏർപ്പെടാം എന്നുള്ളതാണ് മുയൽ വളർത്തലിന്റെ മേന്മ. കൂടാതേ വേഗത്തിൽ പെറ്റ് പെരുകാനുള്ള കഴിവും കൊഴുപ്പ് കുറഞ്ഞ ഇറച്ചിയും മറ്റ് പ്രത്യേകതകൾ ആണ്. മുയലിറച്ചിയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയുംഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മുയൽ വളർത്തലിൽ പ്രത്യേകം ശ്രദ്ധപതിക്കേണ്ട സമയമാണ് കൂട് നിർമ്മാണം. ഞാൻ മരം കൊണ്ടുള്ള കൂടുകളാണ് ഉണ്ടാക്കിയത് അതിന്റെ അളവ് പറയാം 90 സെ.മീ നീളവും 70 സെ.മീ വീതിയും 50 സെ.മീ ഉയരവും ആവശ്യമാണ്. ഈ അളവിൽ സ്‌ട്രക്ച്ചർ ഉണ്ടാക്കി അടി ഭാഗം ഒഴികെ മറ്റ് 5 വശങ്ങളിലും ഒരിഞ്ച് വെൽഡ് മെഷ് ഉപയോഗിച്ച് മറയ്ക്കുക അടി ഭാഗത്ത് അരയിഞ്ച് വെൽഡ് മെഷ് ഉപയോഗിക്കുക. മുകൾ വശം തുറക്കാനും അടയ്ക്കാനും കഴിയുന്ന രീതിയിൽ വേണം കൂടുനിർമ്മിക്കാൻ കാരണം തീറ്റയും വെള്ളവും ഈ വഴിയാണ് മുയലുകൾക്ക് നൽകുന്നത്. എപ്പോഴും കൂട്ടിൽ വെള്ളം ആവശ്യമാണ്. രാവിലെ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന തീറ്റനൽകണം(വീട്ടിൽ തയ്യാറക്കാൻ കഴിയുന്ന തീറ്റ ചുവടെ പറയാം അവ അധികം പൊടിയാതേ മില്ലിൽ പൊടിച്ച് ഉപ്പും ധാതുലവണങ്ങളും കൂട്ടി കലർത്തി നൽകാം അല്ലെങ്കിൽ മാർക്കറ്റുകളിൽ മുയൽ തീറ്റ ലഭ്യമാണ്) അതു നൽകുന്ന അളവ് രാവിലെ മുതിർന്നവർക്ക് 150 ഗ്രാമും കുഞ്ഞുങ്ങൾക്ക് 50 ഗ്രാമും നൽകണം. ആവശ്യത്തിന് പച്ചപുല്ലും നൽകാൻ മറക്കല്ലെ. മറ്റ് ചെടികളും തിന്നും അത് മുയൽ വലർത്തലിൽ ഏർപ്പെടുമ്പോൾ പതുക്കെ പഠിക്കും. 6-8 മാസം പ്രായമായ പെൺ മുയലുകളേയും 8-12 മാസം പ്രായമായ ആൺ മുയലുകളേയും ഇണചേർക്കാം. ഇണ ചേർക്കാൻ പെൺ മുയലുകളെ ആൺ മുയലുകളുടെ കൂട്ടിൽ ഇടുകയാണ് ചെയ്യുക. ഇണചേർത്ത് 28-34 ദിവസത്തിനുള്ളിൽ പ്രസവിക്കും ഒരു പ്രസവത്തിൽ 5-10 വരെ കുഞ്ഞിങ്ങൾ ഉണ്ടാകും (ഞാനും നമ്മുടെ കൂട്ടുകാരും പഠിക്കുന്ന കാലത്ത് മുയൽ വളർത്തിയപ്പോൾ 14 കുഞ്ഞിങ്ങൾ വരെ കിട്ടിയിട്ടുണ്ട് കേട്ടോ) പ്രസവം അടുക്കുന്ന സമയത്ത് കൂട്ടിൽ വെള്ളവും ഭക്ഷണവും എപ്പോഴും ഉണ്ടാകണം ഇല്ലേൽ തള്ള കുഞ്ഞിങ്ങളെ തിന്നുകളയും കാനിബാലിസം എന്നാണ് ഇതിനെ പറയുന്നത്. പ്രസവം അടുക്കുമ്പോൾ ചെറിയ തടി പെട്ടി കൂട്ടിൽ വച്ചുകൊടുക്കണം തള്ളമുയൽ സ്വന്തം രോമം പിഴുത് കുഞ്ഞിങ്ങൾക്ക് മെത്ത ഒരുക്കും. ശാസ്ത്രീയമായും ലാഭകരമായും മുയൽ വളർത്തുമ്പോൾ 5 പെൺ മുയലിന് 1 ആൺ മുയൽ എന്നതാണ് അനുപാതം. പ്രസവം കഴിഞ്ഞ് 35-40 ദിവസത്തിനുശേഷം അടുത്ത പ്രസവത്തിന് പെൺ മുയലുകൾ തയ്യാറാകും. വലിയ ശബ്ദം മുയലുകൾക്ക് വളരെ അരോചകമാണ് അത് ഒഴിവാക്കുക.
തീറ്റ മിശ്രിതത്തിന്റെ ഘടന
കറിക്കടല - 10
കടലപ്പിണ്ണാക്ക് - 20
എള്ളിൻ പിണ്ണാക്ക് - 6
തവിട് അരച്ചത് - 35
ഗോതമ്പ് - 28
ധാതുലവണ മിശ്രിതം - 1.5
ഉപ്പ് - 0.5
ആകെ 100
ഇനങ്ങൾ
സോവിയറ്റ് ചിഞ്ചില,ഗ്രേജയന്റ്,ന്യൂസിലാന്റ് വൈറ്റ്,ഡച്ച് തുടങ്ങിയ ഇനങ്ങളും ഇവയുടെ സംങ്കരയിനങ്ങളും നമ്മുടെ നാട്ടിൽ വളർത്താൻ യോജിച്ചവയാണു
മുയലുകളെ എടുക്കുന്ന രീതി
മുയലുകളെ ചെവികളിലും കാലിലും തൂക്കിപ്പിടിച്ച് എടുക്കരുത്. വലിയ മുയലുകളെ കഴുത്തിനു പുറകിലുള്ള അയഞ്ഞ തൊലിയിൽ വലതുകൈകൊണ്ട് പിടിക്കുന്നതിനോടൊപ്പം ഇടതുകൈകൊണ്ട് പിൻഭാഗം താങ്ങി എടുക്കണം. വളരെ ചെറിയ മുയലുകളെ കൈകളിലാക്കിയും പിടിക്കാം.
Nithin thomas #9526425054