Available Here: Fish Breeding

Zeebra Fish Breeding - സീബ്രാ ഫിഷ് ബ്രീഡ് ചെയ്യാം...

Dislike 0 Published on 31 Jan 2020

Kairali Pets
www. kairalipets.com
Kaippuram, Pattambi, Kerala 679308
+91 75610 67200
https://maps.app.goo.gl/BCX1wZwe9aYyubk58

സീബ്ര ഡാനിയോസ്

കിഴക്കൻ ഇന്ത്യയിലെ ഹിമാലയ പർവതമേഖലയിലെ തെളിഞ്ഞ അരുവികളാണ് സീബ്ര ഫിഷിന്റെ ഉത്ഭവം. സീബ്രയെ ഓർമിപ്പിക്കുന്ന വിധത്തിൽ തിളങ്ങുന്ന വെള്ളി നിറമുള്ള ശരീരത്തിന് കുറുകെയുള്ള കടുംനീല നീല നിറത്തിലുള്ള വരകൾ ആണ് ഈ പേര് നൽകിയത്. പക്ഷേ ഇന്ന് ഗോൾഡൻ യെല്ലോ, പിങ്ക് എന്നീ നിറത്തിലും സീബ്ര മത്സ്യം ലഭ്യമാണ്. Danio Reiro എന്നാണ് ഇവയുടെ ശാസ്‌ത്രീയ നാമം. 2 ഇഞ്ച് വലുപ്പമുള്ള ഇവ 5 വർഷം വരെ ജീവിക്കും. പരലുകൾ ഉൾപ്പെടുന്ന സിപ്രിനിഡേ കുടുംബത്തിൽ ഉള്ള ഇവ ഏതൊരാൾക്കും എളുപ്പം വളർത്താൻ കഴിയുന്ന മീനാണ്.

ഇവ സ്കൂളിങ്ങ് ഫിഷ് ആണ്. അതായത് കൂട്ടമായേ ഇവ സഞ്ചരിക്കൂ. ഷോപ്പുകളിൽ 12-15 രൂപ വിലയുള്ള ഇവയെ വാങ്ങുമ്പോൾ ജോഡിയായി വാങ്ങാതെ ഡസൻ ആയി വാങ്ങുന്നതാണ് നല്ലത്. കാരണം ചെറിയൊരു കൂട്ടത്തിൽ ഇവർ ഒട്ടും കംഫർട്ട് അല്ല. എന്നാൽ 6 എണ്ണത്തിൽ കൂടുതൽ ഉള്ള ഗ്രൂപ്പ് ആകുമ്പോൾ ഇവ അതിവേഗം നീന്തുന്ന മനോഹരമായ കാഴ്ച്ച നമുക്ക് സമ്മാനിക്കുന്നു. പ്ലാന്റഡ് അക്വാറിയം ഇക്കൂട്ടർ കൂടുതൽ ഇഷ്ടപ്പെടുന്നു.

ഇവർ Dither fish എന്ന വിഭാഗം ആണ്. അതായത് ഭക്ഷണം കഴിക്കുന്ന കാര്യത്തിലും നീന്തുന്ന കാര്യത്തിലും സ്വതവേ മടി കാണിക്കുന്ന എയ്ഞ്ചൽ, ഗൗരാമി, സിക്ലിഡ് എന്നീ മത്സ്യങ്ങളെ ആക്റ്റീവ് ആക്കാൻ ഇവർക്ക് കഴിയും. ഗപ്പി, ടെട്ര, പ്ലാറ്റി, ഡ്വാർഫ് ഗൗരാമി, സ്വോർഡ് ടെയിൽ, കോറി ക്യാറ്റ്ഫിഷ് എന്നിവരാണ് യോജിച്ച പങ്കാളികൾ.

സീബ്രാഫിഷ് മിശ്രഭോജികളാണ്. കൂത്താടികൾ, വെള്ളത്തിൽ ഉണ്ടാകുന്ന ചെറിയ പ്രാണികൾ ഒക്കെയാണ് ഇഷ്ട ഭക്ഷണം.

ഇവരിൽ ആണ്-പെണ് വ്യത്യാസം പ്രകടമാണ്. ആണ്മത്സ്യം നീണ്ടു മെലിഞ്ഞ ശരീരമുള്ളവയും പെണ്മത്സ്യം തടിച്ചു ഉരുണ്ട ശരീരമുള്ളവയും ആണിനെക്കാൾ വലുതുമാണ്. ബ്രീഡിങ്ങിന് സമയമായാൽ പെണ്മത്സ്യത്തിന്റെ വയർ മുട്ടകൾ കൊണ്ട് വീർത്തിരിക്കും. ഈ സമയത്ത് ഒരു പെണ്മത്സ്യത്തിന് 2 ആണ്മത്സ്യം എന്ന രീതിയിൽ ബ്രീഡിങ്ങ് ടാങ്കിലിടാം. ആരോഗ്യമുള്ള പെണ്മത്സ്യം 100ഓളം മുട്ടകൾ ഇടും. സ്വന്തം മുട്ടകൾ കഴിക്കുന്ന ശീലമുള്ളതിനാൽ ഫ്രൂട്ട് ബാസ്‌ക്കറ്റ് അല്ലെങ്കിൽ ബ്രീഡിങ്ങ് ബോക്‌സ് ഉപയോഗിച്ചോ മുട്ടകൾ മാറ്റിയെടുക്കാൻ സാധിക്കും. ബ്രീഡിങ്ങ് ബോക്സിന്റെ ഹോളുകളിലൂടെ മുട്ടകൾ അടിത്തട്ടിലേക്ക് വീഴും. ശേഷം ആണ്മത്സ്യം മുട്ടകളെ Fertilize ചെയ്യും. മുട്ടകൾ വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് ഇൻഫോസോറിയ അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കാൻ നൽകാം. പിന്നീട് മൊയ്‌ന കൊടുത്ത് വളർത്തിയെടുക്കാം.

സീബ്രാ ഫിഷിന്റെ ബ്രീഡിങ് പെയറുകൾക്ക് ബന്ധപ്പെടുക
കൈരളി പെറ്റ്സ്
https://wa.me/917561067200