Fighter fish (Betta) breeding in malayalam
Like 4 Dislike 0 Published on 24 Aug 2018
*Fighter fish(Betta) breeding tips*
അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിൽ , ബദാമിന്റെ ഉണങ്ങിയ ഇല ഇട്ടു വച്ച വെള്ളം ഒഴിച്ച് , അതിനകത്തു വളർത്താം .. കൂത്താടി ,, ചെറിയ മണ്ണിര , കൊതുക് തുടങ്ങിയ ജീവനുള്ള ഫുഡ് കൊടുക്കുന്നതാണ് ഏറ്റവും നല്ലത് .
ആണിനേയും പെണ്ണിനേയും പരസ്പരം കാണാത്ത രീതിയിൽ 2 ആഴ്ച ഇതുപോലെ നല്ല ഫുഡ് കൊടുത്തു നിർത്തിയ ശേഷം ,, ബ്രീഡ് ചെയ്യാൻ വേണ്ടി ,, 4-5 ഇഞ്ച് മാത്രം ഉയരത്തിൽ വെള്ളം നിറച്ച ഒരു ടാങ്ക് സെറ്റ് ചെയ്യുക .. അതിൽ മീനുകളെ ഇടാൻ ഉദ്ദേശിക്കുന്നതിനു 3-4 ദിവസം മുൻപ് തന്നെ ബദം ന്റെ ഉണങ്ങിയ ഇല ഇട്ടുവെച്ചു ,, 2-3 പീസ് കല്ലുപ്പും ഇട്ടു വെക്കുക .
പെണ്ണിന് വയർ നല്ല അത്യാവശ്യം വലുപ്പമുണ്ടെങ്കിൽ ,, ബ്രീഡ് ചെയ്യാം .
ആദ്യം ബ്രീഡിങ് ടാങ്ക് ലെക് ആണിനെ തുറന്നുവിടുക . പെണ്ണിനെ ഗ്ലാസ് ന്റെ ഒരു കുപ്പിയിൽ ഈ ടാങ്ക് ലെക് ഇറക്കി വെക്കുക .. പരസ്പരം കാണാവുന്ന രീതിയിൽ വേണം .. പെണ്ണിനെ കാണുമ്പോൾ ആൺമത്സ്യം കുമിള വാ കൊണ്ട് ഉണ്ടാക്കി പത കൂട്ടി കൂട്ടി വെക്കും ,, മുട്ടയിടാനുള്ള സെറ്റപ്പ് ആണ് അത് . അങ്ങനെ 2-3 ദിവസം വച്ച ശേഷം ,, പെണ്ണിനെ ആണിന്റെ കൂടെ തുറന്നു വിടാം ..
ആൺമത്സ്യം പെണ്ണിനെ നന്നായി ഉപദ്രവിക്കുകയും ,, ഓടിക്കുകയും വാലും ചിറകും കടിച്ചു പരിക്കുകയും ഒക്കെ ചെയ്യും . ടാങ്ക് ൽ ചെടികൾ വച്ചിരുന്നാൽ പെൺമത്സ്യം ഒളിച്ചിരിക്കുകയും ,അതുവഴി പരിക്കുകൾ കുറയുകയും ചെയ്യും . 1-2 ദിവസത്തിനുള്ളിൽ പെൺമത്സ്യം bubble nest ന്റെ അടുത്ത് വരികയും രണ്ടുപേരും പരസ്പരം കെട്ടിപ്പിടിക്കുന്നതുപോലെ പിണഞ്ഞു കിടക്കുകയും ചെയ്യും . തുടർന്ന് female egg റിലീസ് ചെയുന്നു .. ഉടനെ ആൺമത്സ്യം നിലത്തുവീണ മുട്ടകളൊക്കെ വായിൽ എടുത്ത് കുമിള കൂടിൽ കൊണ്ട് വെക്കും . ഇങ്ങനെ കെട്ടിപ്പിടുത്തം 2-4 മണിക്കൂർ ഒകെ നീളും .. മുട്ടയിട്ടു തീർന്നാൽ ആൺ പെണ്ണിനെ ഓടിക്കാൻ തുടങ്ങും .. അപ്പോൾ പെണ്ണിനെ എടുത്തു മാറ്റുക .
ആൺ മുട്ടയുടെ കൂടെ തന്നെ ഇരുന്ന് bubble nest maintain ചെയ്യും . 24 മണിക്കൂർ കൊണ്ട് കുഞ്ഞുങ്ങൾ വിരിയും . പക്ഷെ നീന്താൻ കഴിവ് ഉണ്ടാകില്ല ..3 ദിവസം കഴിയുമ്പോ നീന്തി തുടങ്ങും . അപ്പോൾ ആണ്മത്സ്യത്തെ എടുത്തു മാറ്റി , കുഞ്ഞുങ്ങൾക് നല്ല ഫുഡ് കൊടുത്തു തുടങ്ങണം .
artemia (brine shrimp ) വിരിയിച്ചു കൊടുക്കുന്നതാണ് ഏറ്റവും നല്ല ഫുഡ് .. 1.5 മാസം കൊണ്ട് artemia മാത്രം കഴിച്ച കഴിച്ച കുഞ്ഞുങ്ങൾ നല്ല വലിപ്പം ആകും .. അപ്പോൾ പെല്ലറ് ഫുഡ് കൊടുത്തു തുടങ്ങാം . 2-3 മാസം പ്രായം ആകുമ്പോൾ ആൺ കുഞ്ഞുങ്ങൾ തമ്മിൽ അടികൂടാൻ തുടങ്ങും.അപ്പോൾ അവരെ വേറെ വേറെ ബോട്ടിൽ ചെയ്യണം. പെണ്ണുങ്ങൾ ഒരുമിച്ച് കിടന്നോളും.
നല്ല ആരോഗ്യമുള്ള പെയർ ആണെങ്കിൽ 400-500 കുഞ്ഞുങ്ങൾ ഒകെ കിട്ടും. അക്വാറിയം ഷോപ്പിൽ പോയി മീനുകളെ വാങ്ങുന്നതിനു പകരം, ബ്രീഡേഴ്സ് ന്റെ കയ്യിൽ നിന്നും ആരോഗ്യമുള്ള, നല്ല genetics ഉള്ള മത്സ്യങ്ങളെ വാങ്ങുകയാണ് നല്ലത്!
All the best