മത്സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കല്‍ | Breeding Techniques of Ornamental Fish
Like 1 Dislike 0 Published on 25 Sep 2019
പ്രസവത്തിലൂടെ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഗപ്പി, മോളി, പ്ലാറ്റി പോലുളള മത്സ്യങ്ങളും, മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഗോള്‍ഡ്ഫിഷ്, ഫൈറ്റര്‍ ഫിഷ് പോലുളള മത്സ്യങ്ങളുമാണ് പ്രധാനമായും അലങ്കാര മത്സ്യകൃഷിയില്‍ വളര്‍ത്തുന്നത്. ഇതില്‍ പ്രസവിക്കുന്ന മത്സ്യങ്ങളില്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായി വളര്‍ച്ചയെത്തി രണ്ട് പെണ്‍ മത്സ്യങ്ങള്‍ക്ക് ഒരു ആണ്‍ മത്സ്യം എന്ന തോതില്‍ മത്സ്യങ്ങളെ നിക്ഷേപിക്കുകയാണ് വേണ്ടത്. അതേ സമയം മുട്ടയിടുന്ന മത്സ്യങ്ങളിലാണെങ്കില്‍ ഒരു പെണ്‍മത്സ്യത്തിന് രണ്ട് ആണ്‍മത്സ്യം എന്ന രീതിയില്‍ നിക്ഷേപിക്കണം. ഈ രണ്ട് രീതിയിലല്ലാതെ മുട്ടയിടാനായ പെണ്‍മത്സ്യത്തിന് ഹോര്‍മോണ്‍ ഇന്‍ജക്ഷന്‍ നല്‍കി പെട്ടെന്ന് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനും സാധിക്കും.